Friday, September 11, 2020

കവിത(ഓണപ്പൂവ്)

എന്‍റെ ഓണപ്പൂവ്

മുറ്റത്തൊരോണപ്പൂവില്ലെങ്കിലെന്തെന്‍റെ-
യുള്ളത്തിലുണ്ടേ നല്‍കുഞ്ഞുപൂവ്.

ആരുംപറിക്കാതെ,യാരാരുംകാണാതെ
ഉള്ളില്‍വിരിഞ്ഞൊരു കുഞ്ഞുപൂവ്.

മുള്ളില്ല,നിറമില്ല,മോഹനവര്‍ണ്ണങ്ങ-
ളൊന്നുമേ കണ്ണില്‍ തെളിയുകില്ലാ.

ഞാനൊന്നുനോക്കുമ്പോള്‍ പുഞ്ചിരി-
യേകുമാ,പൂങ്കവിളേറെച്ചുകന്നീ
ടുമേ.

എന്നും മനസ്സിലൊരോണപ്പൂവായിനീ
ഹൃത്തില്‍ വിരിഞ്ഞുപൊഴിഞ്ഞാല്‍മതി!!

എന്നുമെന്നോണമായോണപ്പൂവായിനി
നീമാത്രം,നീമാത്രമെന്‍റെപൂവേ....!

സിന്ധുസുരേഷ്

No comments:

Post a Comment