ശുനകനിദ്ര
അതിവര്‍ഷമങ്ങകലെയാകാശത്തില്‍
തിരക്കുകൂട്ടുന്നുവോ ആര്‍ത്തല
ച്ചെത്തുവാന്‍?
കാറ്റുവീശുന്നകമ്പടിയായൊട്ടു
പൊടിയുമെങ്ങുമേ പാറിപ്പറ
ക്കുന്നു.
കൂടുവിട്ടുപറന്നൊരാപ്പൈങ്കിളി
കൂടണയുവാന്‍ വെമ്പിപ്പറക്കുന്നു.
നാലുപാടും പറന്നയാക്കാക്കകള്‍
ഒറ്റവരിയായൊരിടത്തലയ്ക്കുന്നു.
വീട്ടുവാതില്‍പ്പടിയോരത്തി
ന്നെന്തേയാ-
കൊച്ചുനായ ചുരുണ്ടുകിട
ക്കുന്നു ?
കാറ്റുവീശുമേ,മഴയണഞ്ഞീടുമേ
കൊച്ചുനായേ കുതിര്‍ന്നീടുകില്ലേ നീ?
ചെറ്റുനാദമുയര്‍ത്തിഞാന്‍ മെല്ലെയാ
ശുനകശ്രദ്ധ തിരിച്ചിതെന്‍ നേര്‍ക്കുമേല്‍,
ഒന്നുനോക്കിയവന്‍ പിന്നെവേഗമാ
മൂക്കുകൊണ്ടൊന്നമര്‍ത്തിയാ,
ക്കാലിലും.
ഞെട്ടിനോക്കിഞാന്‍ നീണ്ടമുറി
പ്പാടില്‍
ചോരയാകവേ പറ്റിയിരിക്കുന്നു.
കൈകള്‍കൊണ്ടു ഞാനൊന്നു തഴുകവേ,
ദീനരോദനമെത്തിയെന്‍ കാതിലും.
ഒട്ടുനേരമാ തണുത്ത മൂക്കിലെ
തപ്തശ്വാസമെന്‍ കൈയില്‍പ്പതിച്ചുവോ?
അമ്മയില്ലാച്ചെറുപൈതലുപോലവന്‍
വിങ്ങിവിങ്ങിക്കരയുന്നതുപോലെ..
ആര്‍ത്തിരമ്പുമാ മഴയെത്തിടും
മുമ്പുഞാന്‍
കോരിവാരിയെടുത്താ,
ശുനകനെ
കുഞ്ഞുപൈതലെപ്പോലെന്‍റെ കൈകളില്‍
ഭദ്രമായിട്ടവനങ്ങുറങ്ങിയേ....
No comments:
Post a Comment