Friday, September 11, 2020

കവിത(ദയാബായി)

നാട്ടുപൂവിന്‍റെ പരിണാമം...

കാട്ടുപൂവായ് വിടര്‍ന്നുവിലസുമൊരു
നാട്ടുപൂവേ നീ ചൊല്ലുമോ?

ഋതുക്കളോടും കൊടുംമൃഗങ്ങളോടും നീ
പൊരുത്തമായതുമെങ്ങനെ?

മൃദുലമേനിയെ കഠിന-
മാക്കുവാന്‍ കൊടിയ വേലയെടുത്തുവോ?

ഹൃത്തടത്തിലെ തരുണ
മോഹങ്ങള്‍ മുളയിലേ
നുള്ളിയെറിഞ്ഞുവോ?

ആദിവാസികള്‍ ഗോത്ര
വര്‍ഗ്ഗങ്ങള്‍ ചുറ്റിലും
പ്രിയമിത്രരോ?

കണ്ണുനീരു മറച്ചു
മെല്ലെ നീ
പുഞ്ചിരിക്കുവതെങ്ങനെ?

പാദമൂന്നും പൂഴിതന്നുടെ
നൊമ്പരങ്ങളറിയുവ-
തെങ്ങനെ?

തരുപ്പടര്‍പ്പും മഴയുംകാറ്റും
വെയിലുമെങ്ങനെ
മിത്രമായ്?

തൊട്ടുതീണ്ടലാലുള്ളി-
ലേകിയ കൊച്ചു
നൊമ്പരമീവിധം

അര്‍ത്ഥപൂര്‍ണമാക്കിയോ
ദയാബായി തന്നുടെ
ജീവിതം?

കൂപ്പുകൈയുമായൊന്നു
ഞാനാ മുന്നിലൊന്നു
നമിച്ചിടാം..

കണ്ണിന്‍മുന്നില്‍ കാണും
ദൈവമീ കാട്ടില്‍വളരും
പൂവല്ലേ?

സിന്ധു സുരേഷ്

No comments:

Post a Comment