ആദ്യം കണ്ടപ്പോള്‍ ...
മലയജസുരഭിലശീതളമായൊരു
കേരളഗാനമുയരും വേദിയില്‍
പ്രഭപോല്‍ സുപഭാതംപോല്‍
വിളങ്ങുമൊരാചാര്യന്‍ശ്രീഒാംചേരി!
കേരളപ്പിറവിതന്നോര്‍മ്മയൊ-
രഭിമാനമായഹങ്കാരമായ്
കൊണ്ടാടുവാനായെത്തുന്നായിര-ങ്ങളീകേരളഹൗസ്സങ്കണത്തിലായ്
എത്രനാളുകള്‍ കേട്ടപേരിന്നുടമ-
യിന്നിതാ സവിധത്തിലായ്
എത്രനാടകം വായിച്ചുതീര്‍ത്തയാ
അക്ഷരങ്ങള്‍ക്കുടമ മുന്നിലായ്..
കാത്തുതക്കംപാര്‍ത്തുമെല്ലെഞാന്‍
വേദിയോരത്തുപോയിനില്ക്കവേ
പിന്നില്‍ക്കെട്ടിയകൈയുമായതാ
നടന്നടുക്കുന്നാചാര്യനും
തൊഴുകൈയുമായ്നിറമനസ്സുമാ-യിരുപാദങ്ങളുംവന്ദിച്ചുനില്ക്കവേ,
കൈയുയര്‍ത്തിച്ചെറുചിരിയുമാ-യെന്‍ കരതലത്തില്‍മൃദുസ്പര്‍ശനം..
അച്ഛനെപ്പോല്‍മുത്തച്ഛനെപ്പോല്‍
അരുമയായിഞാന്‍വാത്സല്യപൂരിതം
എന്നുമാമൃദുസ്പര്‍ശമെന്‍ഹൃദയ
ഭിത്തിയില്‍പതിപ്പിച്ചുവെച്ചുഞാന്‍..
അന്നുമിന്നുമെന്‍ഹൃത്തില്‍നിറയും
ഗോപ്യമായോരനുഗ്രഹം
ഗുരുകടാക്ഷംനേടുകില്‍നാം
കീഴടക്കുമേതുമേരുവും...
ജന്‍മനാടിനെപ്പിരിഞ്ഞനൊമ്പരം
അലിഞ്ഞലിഞ്ഞങ്ങകന്നുപോയി
ഇന്ദ്രപ്രസ്ഥമേനിന്‍മണ്ണിലിന്നൊരു
കുഞ്ഞുപാദമിതെന്‍റെയും....
എത്രനാവുകളിത്തരത്തില്‍
വാഴ്ത്തിടുന്നൂനിത്യവുംഗുരോ!!
ആശ്രിതര്‍ക്കൊരഭയസ്ഥാനമായ്
വാണീടുകസസുഖമേറെനാള്‍.....
സിന്ധുസുരേഷ്
4.11.19
No comments:
Post a Comment