ഡെല്‍ഹിയിലെ ചെമ്പരത്തിപ്പൂക്കള്‍...
അര്‍ക്കനെങ്ങോ മറഞ്ഞിട്ടും
സന്ധ്യമയങ്ങിക്കറുത്തിട്ടും
ചന്ദ്രികയില്‍മുങ്ങിയില
വെണ്‍മയാല്‍പരന്നിട്ടും
പാലൊളിചിതറിയിട്ടും
ദീപാലങ്കാരങ്ങളെങ്ങും
തെളിഞ്ഞു മിന്നിയിട്ടും
സമയമന്തിയിലേഴരയായിട്ടും
എന്തേ നീ പൊഴിയുന്നില്ലീ ചെറു
ചെടിച്ചട്ടിയില്‍ വളരും
ഓമനച്ചെമ്പരത്തിപ്പൂവേ..
എന്നുമീയങ്കണംനിന്‍ ചിരിയാല്‍
വിടരുമെങ്കിലിതുപോല്‍,
വിടര്‍ന്നുവിലസുമെങ്കില്‍..
സുഗന്ധമൊട്ടുമില്ലയെങ്കിലും
പരിഭവമില്ലയെന്നോമനേ..
പുലരുവോളവും പിന്നെയുംനീ
പൊഴിയാതിരുന്നെങ്കില്‍...
ഇതുപോലിളംകാറ്റിലാടിയെങ്കില്‍..
എന്‍മനം കുളിര്‍പ്പിക്കുമെങ്കില്‍..
നീ മറന്നെങ്കിലിതുപോലടരാന്‍...
എന്നും നീ മറന്നെങ്കില്‍....
വെറുതെ...
വെറുതെമോഹിച്ചോട്ടേ.....?
No comments:
Post a Comment