നുണയിൽവിരിഞ്ഞ നിന്റെ പ്രണയപ്പൂക്കൾ നാട്യമില്ലാതെ ഞാനിറുത്തെടുത്തപ്പോഴും,
നോവരുതേയെന്നുമാത്രം
മനസ്സുമോഹിച്ചു..
വിടർന്നപൂക്കളിലെ നിഷ്ക്കളങ്കത
മാത്രമേ ഞാൻകണ്ടുള്ളൂ,
മൃദുപ്പൂക്കളിലെ കാണാമുള്ളുകൾ
നിണമൊഴുകാത്ത മുറിവുകളേൽപ്പിച്ചെങ്കിലും....
നുണപ്പൂവിന്റെ തരളദലങ്ങളാൽ
നൊമ്പരപ്പെടുത്തി,യെങ്കിലും...
എന്റെപ്രണയപ്പൂവേ നിന്നെയെ ന്നുമെനിക്കിഷ്ടം...
എന്തെന്നെനിക്കറിയില്ലയെങ്കിലും ഞാനെന്നെയറിഞ്ഞത്
നിന്നിലൂടെയായിരുന്നല്ലോ..
പ്രണയദിനങ്ങളിലും,അല്ലാതെയും
നീ അറിഞ്ഞപ്പോഴും, പിന്നെ
നീ അറിയാതിരുന്നപ്പോഴും....
എങ്കിലും
നേരുന്നൊരായിരവും അതിലധികവും
ആശംസകൾ, നന്മകൾ പണ്ടേപ്പോലെ
നിനക്കെന്നുമെന്നും.....
Sunday, March 22, 2020
കവിത(പ്രണയം)
Subscribe to:
Post Comments (Atom)
No comments:
Post a Comment