മടക്കം
നേരിന്‍വഴികളിലേക്കുള്ള സഞ്ചാരത്തിനാദ്യം
ഹൃദയകനലില്‍ തളിക്കണം ജലത്തുള്ളികള്‍
ഇനിയൊരിക്കലും ജ്വലിക്കാത്തവിധം പടരാത്തവിധം
ചാരത്താല്‍ മൂടണം നിറഞ്ഞ സ്വപ്നങ്ങളെ
കൊഴുത്തുകുറുകിയ കണ്ണീര്‍കണങ്ങളുരുണ്ടു
നിലത്തു ചിതറിത്തെറിച്ചു വീഴാതിരിക്കാന്‍
ഹൃദയവാതില്ക്കലൊരു കൊളുത്തു പണിയണം
ഗദ്ഗദം പുറത്തുകേള്‍ക്കാതിരിക്കാന്‍ ജനലിനും
കെട്ടടങ്ങട്ടെ! തന്നിലേക്കുമാത്രം ലയിപ്പിച്ച സ്വ പ്നങ്ങളെ
കാണാതിരിക്കാമല്ലോ വെറുതെയെങ്കിലും!
ഒന്നു പ്രാര്‍ത്ഥിച്ചു മിഴിപൂട്ടി കരയാതെ
പുഞ്ചിരി നിറച്ച് തിരിഞ്ഞു നടന്നിടട്ടെ!
സിന്ധു സുരേഷ്
No comments:
Post a Comment