തിരുവാതിരപ്പാട്ട്
തുമ്പിക്കരമതുയര്‍ത്തിയീ-
ക്കന്യകമാര്‍ക്കുംമഹിളകള്‍ക്കും
ഏകീടുക സതതംവരം
ഏകദന്താ ഗണനായകനേ...
മഞ്ഞുമൂടുംകാലമിതെന്നാല്‍
മനസ്സിലാകെയാതിരമാത്രം
ആതിരാപ്പൊന്‍തിരുവാതിരയില്‍ ദശപുഷ്പംചൂടിടും.
ആടിപ്പാടിരസിച്ചീടുംഞാന്‍
ഊഞ്ഞാലാടിത്തിമര്‍ത്തീടും
വെറ്റിലയൊരുക്കിമുറുക്കി
കൂട്ടരൊത്തങ്ങാനന്ദിക്കും.
കുളിരുചൂടിയരാവിനെഞങ്ങള്‍ കൂട്ടമായിട്ടാടിപ്പാടി
തിരുവാതിരക്കളികേളിയുമാടി
താപമാക്കിയകഥയുമിതാണേ
മാനസത്തിന്‍താപമകറ്റി
മെയ്യുതന്നില്‍ താപമതേറ്റിയ
മങ്കമാരതേതാണെന്ന്
ചൊല്ലിടേണ്ടകാര്യമതുണ്ടോ....
സിന്ധുസുരേഷ്
No comments:
Post a Comment