നിഴലുകള്‍
മധ്യാഹ്നമായെന്‍റെ നിഴലുമൊഴിയുന്നു
കാലമിതേറെക്കടന്നുപോയോ?
ചെയ്യുവാനുണ്ടേറെ കര്‍മ്മങ്ങളിന്നെന്‍റെ
ചേതനയൊന്നൊന്നായോര്‍ത്തുവയ്ക്കേ,
എവിടെത്തുടങ്ങണമെന്തുതുടങ്ങണം
എങ്ങനെയെന്നുമുഴറിടാതെ
ഓരോന്നായങ്ങനെചെയ്തുതീര്‍ത്തീടവേ
നീളവും നിഴലിനങ്ങേറിവന്നു
അരുമയായന്നൊരുനാളില്‍ഞാന്‍നട്ടയാ-
മൂവാണ്ടന്‍മാവിന്‍റെ നിഴലിലിപ്പോള്‍
ഓടിക്കളിക്കുന്നു ചാടിക്കളിക്കുന്നു
ചാരിയിരിയ്ക്കുന്നു പഥികരെല്ലാം
കാലംകടക്കവേ കര്‍മംനിറയ്ക്കവേ
ചുളിവുകള്‍മൂടിയെന്‍തനുവതിന്‍മേല്‍
നിഴലിന്‍നിറമങ്ങിരുണ്ടതാണെങ്കിലും
ഇരുളിന്‍കറുപ്പിലും വെണ്‍മയുണ്ടേ,
കണ്ണിനുതാഴെയീകറുത്തനിഴലിലും
സന്തോഷവെണ്‍മുത്തുതിളങ്ങിനില്പൂ...
സിന്ധു സുരേഷ്
No comments:
Post a Comment