#മത്സരപ്പോസ്റ്റ്#
#ബന്ധങ്ങള്‍#
നനഞ്ഞകണ്‍പീലികളിലുരുണ്ടുകൂടും
കണ്ണീര്‍കണങ്ങളെ വീഴ്ത്താതെ,
നിറയുംഹൃദയനൊമ്പരം നല്‍സ്നേഹ-
ത്തൂവാലയാല്‍തുടച്ചും തഴുകിയും
നിത്യംവെണ്‍മയാര്‍ന്നയെന്‍കൂന്തല്‍
ഒതുക്കിയും എണ്ണയാല്‍മെഴുകിയും
ചുക്കിച്ചുളിഞ്ഞലങ്കോലമാമീതൊലിമൂടു-
മെന്നുടലില്‍ കുഴമ്പുംനറുചൂടുമേകുന്നുനീ
പെറ്റില്ലനിന്നെയെങ്കിലുമെന്‍പുത്രി നീ.
അകലെയെങ്ങോയെന്‍മക്കള്‍ സസുഖം വാഴവേ,യെന്നെയോര്‍ക്കാതെ...
പെറ്റമകളേക്കാള്‍പ്രിയനീയെനിക്കുംബന്ധം
നിനക്കുഞാനെന്തെന്നുചൊല്ലുവാ-
നെനിക്കുമതേനിനക്കുംകഴിവീലെന്നാരറിവൂ?
സ്വത്തുനിനക്കില്ലയെങ്കിലുമെന്‍സ്നേഹ
സത്തുനീയെന്നാരറിവൂ പെണ്‍കിടാവേ?
അനാഥയാംനിന്നാത്മരോദനത്തിലൊരു
താരാട്ടായെന്‍മനംനിത്യവുംപാടിടുന്നോമലേ
ഇവിടെയീശാന്തിതീരത്തുനിന്‍മതവുമെന്‍-
മതവും നമുക്കുവേണ്ടറിയേണ്ടൊരിക്കലും
നിന്‍തഴുകലില്‍ശുശ്രൂഷയിലെന്‍ചിത്ത-
മൊരുസ്വര്‍ഗ്ഗകവാടത്തിലെത്തിയോമലേ..
നീയും ഞാനുമിതേതുബന്ധത്തിന്നാത്മ-
സ്പര്‍ശമറിവീലൊട്ടുമയങ്ങട്ടെഞാന്‍
അരികിലുണ്ടല്ലോനീകണ്ണടയ്ക്കട്ടെ ഞാന്‍....
സിന്ധുസുരേഷ്
No comments:
Post a Comment