കിളിക്കൂട്.
പച്ചില തിരയുന്ന പാവം പക്ഷികള്‍..
വറ്റിവരണ്ടചുണ്ടുകളാല്‍ ചിറകൊതുക്കി
കൊടും ഉഷ്ണമകലാന്‍ ചിറകിളക്കി തൂവല്‍ക്കുടഞ്ഞ്
ചേക്കേറിയൊന്നിരുന്നെങ്കിലും മെല്ലെ
കേഴുന്നയുള്ളമടക്കി,
താപമടക്കിക്കാത്തിരിപ്പൂ രാവേറെയും പുലരുവോളവും
കൂടുനഷ്ടമായയാചെറുകിളിക്കുടുംബവും
ഇനിയുംവരുമൊരായിരംതളിരിലയെന്നു നിനച്ചിരിപ്പൂപാവമപ്പറവകള്‍..
വരും വരാതിരിക്കാനാവില്ല ചില്ലയില്‍
തളിരിലയും ചെറു പൂക്കളും..
No comments:
Post a Comment