സ്നേഹം തുള്ളിയായ്...
നിറഞ്ഞ മിഴിയിതളിലൊരു സ്വപ്നമായ് വര്‍ഷബിന്ദുവായ്
ഇറ്റുവീഴാനൊരുങ്ങി നില്‍ക്കുമെന്‍ സ്നേ
ഹമാണിതറിയുമോ?
നിലത്തു വീണതു ചിതറുമെങ്കിലോ നീ
അറിയുകില്ലെന്‍ നൊമ്പരം..
എത്ര രാവുകളെത്ര പകലുകള്‍ നെയ്തു കൂട്ടിയ കനവുകള്‍
ഒതുക്കിവച്ചൊരു സ്വര്‍ഗ്ഗംപോലെ ഞാന്‍ ഭദ്രമായീ മിഴികളില്‍
കാണുകില്ല നീ അറിയുകില്ല നീയെങ്കിലോ വീണു ചിതറിത്തകര്‍ന്നിടും
എന്‍റെ വിഫലമാം അതിമോഹവുമീ- യന്തമില്ലാത്തൊരാശയും
ഇറ്റുവീഴാനൊരുങ്ങിനില്‍ക്കുമൊരു കണ്ണുനീരിന്‍ തുള്ളി ഞാന്‍...
എന്നും ഇറ്റുവീഴാനൊരുങ്ങി നില്‍ക്കുമൊരു
കണ്ണുനീരിന്‍ തുള്ളി ഞാന്‍...
സിന്ധു സുരേഷ്
No comments:
Post a Comment