കുട്ടികളില്ലാത്ത വിദ്യാലയം
ചാരത്താല്‍ മൂടിക്കിടക്കുമഹല്യ
പോല്‍
ഇലവന്നുമൂടിയെന്‍ മേനിയാകെ.
എത്രദിനങ്ങളായീമരക്കൊമ്പുകള്‍
പത്രംപൊഴിച്ചു വിലപിച്ചെന്നോ?
പത്രങ്ങള്‍ തിങ്ങുമാ,മാമരക്കൊമ്പു
കള്‍
തണല്‍വിരിച്ചെത്രനാള്‍ കാത്തുനിന്നൂ.
അമ്മമൈതാനമാം ഞാനിന്നു
മേകയാ-
യിരവിലും പകലിലുമൊന്നു
പോലെ.
ചുട്ടുപഴുത്തയീമണ്‍തരിയോ
രോന്നു-
മുള്‍ത്താപമോടെന്തോ ചൊല്ലീടുന്നു.
ഓടിക്കളിക്കുവാന്‍ ചാടിമറിയു
വാന്‍
പൈതങ്ങളേ നിങ്ങളെങ്ങുപോയി?
ഓമനപ്പാദങ്ങളോടിക്കളിക്കുമ്പോള്‍
നെഞ്ചില്‍ പതിയുമാകാല്പാടുകള്‍
ഭക്തയാമഹല്യയെപ്പോലെയീ ഞങ്ങള്‍ക്കു-
മാനന്ദനിര്‍വൃതിദായകങ്ങള്‍.
പാദപതനത്തിന്‍ നാളൊന്നടുക്കുവാന്‍
നാമമന്ത്രങ്ങളീനാവുമോതാം.
തിങ്ങും കിടാങ്ങളാല്‍ നിറയേണമിപ്പൂഴി-
യെങ്ങും മുഴങ്ങേണം കൊഞ്ചലുകള്‍.
ആരവമില്ലെങ്കിലാഹ്ളാദമില്ലെങ്കില്‍
വിദ്യാലയത്തിരുമുറ്റം ശൂന്യം.
കുട്ടികളെത്തുന്ന നാളിനായ്കാത്തുഞാ-നീയിലച്ചാര്‍ത്തില്‍ മറഞ്ഞിരിക്കാം.....
സിന്ധു സുരേഷ്
26.07.2020
No comments:
Post a Comment