ഭീരുത്വം
കറുത്തകാടുകള്‍വെട്ടിഞാനൊരു
കൂടൊരുക്കിയില്ലേ?
കാട്ടുപൂക്കള്‍കോര്‍ത്തുഞാനൊരു
മാലതീര്‍ത്തില്ലേ?
കാട്ടുകനികളുംകായ്ക്കളുമായ്
കാത്തിരുന്നില്ലേ?
കാട്ടുചോലയില്‍നിന്നുംതെളിനീര്‍
കുമ്പിളേകിയില്ലേ?
കാട്ടുപക്ഷികള്‍കൂട്ടമായ്‌വന്നെ-ത്തി നോക്കിയില്ലേ?
ക്രൂരമൃഗങ്ങളുംവേട്ടനായ്ക്കളും
മണത്തടുക്കുമ്പോള്‍
ഭയന്നകലുമൊരു ഭീരുവെപ്പോല്‍
ഒളിച്ചിരിക്കരുതേ...
അണിഞ്ഞമാലയതകലെക്കളയാന്‍ നീ പറയരുതേ....
ഭീരുത്വമല്ലഭൂഷണം നല്‍ശൂരത്വമതേതാണിനും...
സിന്ധുസുരേഷ്
12.11.19
No comments:
Post a Comment