ബിഗ് സല്യൂട്ട്
പുല്‍നാമ്പുകളില്‍പറ്റിപ്പിടിച്ചിരിക്കും
മഞ്ഞിന്‍കണത്തിന്‍ നനവില്‍
ശ്വാസത്തിലേക്കുപോലുമരിച്ചെത്തും
തണുപ്പിന്‍റെ കാഠിന്യമേല്‍ക്കുന്നവരെ
നാമറിയാതിരിക്കരുത്..
അകലെയൊരുദിശയില്‍
വരണ്ടുണങ്ങിയ മൃത്തിന്‍പൊള്ളലില്‍
ഒരിറ്റുവെള്ളത്തിനും കാത്തുനില്‍ക്കാത്തവരിലേക്കും
നമ്മുടെ നനഞ്ഞമിഴികളാല്‍
നന്ദിചൊല്ലാതിരിക്കരുത്....
ഹൃദയം ഉടയോരിലിക്കുമ്പോഴും
രാജ്യത്തിനായ് ഉറക്കെമിടിക്കും
ഉറച്ചനെഞ്ചുമായ് മുന്നോട്ട്മുന്നോട്ട്
തലയുയര്‍ത്തിപ്പോകുവോരെ
ഒരുനിമിഷവും ഓര്‍ക്കാതിരിക്കരുത്...
ഒരിറ്റുകരുണയ്ക്കായ് അലിവിനായ്
ഒരുജവാനുമീമണ്ണില്‍ നമുക്കിടയില്‍
തകര്‍ന്നിരിക്കാതിരിക്കാന്‍
ജാഗരൂകരാകണം ചുറ്റുമവര്‍ക്കൊരു
കരുതലാകാന്‍ നാം മറക്കാതിരിക്കണം...
സിന്ധു സുരേഷ്
28.02.2019
No comments:
Post a Comment