അയ്യപ്പന്‍
ശബരിമാമല വാസനേയെന്‍
ഹരിഹരസുതനയ്യനേ...(2)
മാമലകള്‍ക്കധിപനാം എന്‍
മകര ജ്യോതീ കാരണാ...(2)
സ്വാമിയേശരണമയ്യനേ എന്‍
ശരണമേപൊന്നയ്യപ്പാ...(2)
(ശബരി...കാരണാ)
മലകയറി വരുന്ന ഭക്തന്
ഉടലിലാകെയും ആനന്ദം
ചപലമായ മനസ്സിനെ മൃദുതരളമാക്കും ദര്‍ശനം(2)
സ്വാമിയേശരണമയ്യനേ എന്‍
ശരണമേപൊന്നയ്യപ്പാ(2)
(ശബരി..കാരണാ)
മണിയണിഞ്ഞൊരു ബാലകന്‍റെ
അരികിലായങ്ങെത്തിടാന്‍(2)
കദനമാര്‍ന്നമനസ്സുമായതി
കുതുകമോടങ്ങണയുന്നു(2)
സ്വാമിയേശരണമയ്യനേ എന്‍
ശരണമേപൊന്നയ്യപ്പാ(2)
(ശബരി...കാരണാ)
പുലരിയെത്തും മുമ്പുതന്നെ
പുഴയില്‍മുങ്ങി സ്നാനവും(2)
കഠിനമായവ്രതങ്ങളും
അതികഠിനമായുള്ള നിഷ്ഠയും(2
സ്വാമിയേശരണമയ്യനേ എന്‍
ശരണമേപൊന്നയ്യപ്പാ(2
പടിചവിട്ടാന്‍ കാത്തുകാത്തു ദിനവുമെണ്ണിക്കഴിയുന്നു(2)
നിദ്രപോലും മാറ്റിവച്ച്
മന്ത്രംചൊല്ലും നാളുകള്‍...(2)
സ്വാമിയേശരണമയ്യനേ എന്‍
ശരണമേപൊന്നയ്യപ്പാ(2)
(മലകയറി...)
No comments:
Post a Comment