ഇളംമഞ്ഞിന്‍കുളിരുമായ് നാളെയും വരുമീ ചെറു തെന്നലാം കള്ളനോ എന്‍ കാമുകന്‍?അല്ലേ? അല്ലേ??
ഒരുപിടിപ്പൂക്കളാ കാണാക്കരങ്ങളില്‍ ഒളിപ്പിച്ചുകൊണ്ടവന്‍ തിരയുവതെന്നുമെന്നെയല്ലോ?? അല്ലേ??
കാണാക്കണ്ണിലായ് നിറയും നിഴലതില്‍ തെളിയും ചിത്രങ്ങള്‍ എന്‍റേതു മാത്രമാണല്ലേ? അല്ലേ??
നിറമില്ല നിലാവില്ല വെളിച്ചമില്ലെങ്കിലോ മണംമാത്രം നല്‍കി തണുപ്പും നല്‍കി ചാരത്തേയ്ക്കണയ്ക്കുന്നവനാ തെന്നലല്ലേ? അല്ലേ??
മുഖമില്ല വടിവില്ല മധുവില്ല മധുരമില്ല എന്‍ തെന്നലേ... എങ്കിലും മതിയെനിക്കു നീ മതി..അല്ലേ? അല്ലേ??
പ്രിയനേ...തെന്നലേ.. ഒളിച്ചുനില്‍ക്കാതെ മടിച്ചുനില്‍ക്കാതെ നീയെത്തുമോ നാളെയും കാത്തിരിക്കാം ഞാന്‍ നിനക്കായ്... നിനക്കായ് മാത്രം....അല്ലേ? അല്ലേ??
No comments:
Post a Comment