തൊട്ടാവാടി
കണ്ണിലഗ്നിയൊളിപ്പിച്ചു വച്ചൊരു തൊട്ടാവാടിപ്പൂവു ഞാന്‍
ഉള്ളിലായിരമായുധങ്ങളെ മറച്ചു വയ്ക്കുമൊരു മുള്‍ച്ചെടി
അറിയുകില്ല നിങ്ങളറിയുകില്ലീ
തൊട്ടാവാടി തന്‍ നൊമ്പരം
അടക്കിവയ്ക്കുമെന്‍ ഇലകളെങ്കിലും
ഉണര്‍ന്നിരിക്കുമെന്നുള്‍ക്കണ്ണ്
കുഞ്ഞുശബ്ദമെന്‍ കാതിലെത്തിയാല്‍
കര്‍മ്മനിരത ഞാനാകുമേ
നാലുപാടുമെന്‍ വീക്ഷണത്തിന്ന-
ധീനതയിലുമാക്കുമേ
കൊച്ചുമുള്ളുകള്‍ കൊണ്ടു ഞാനൊരു ചക്രവ്യൂഹം ചമച്ചിടും
ശത്രുവായിട്ടെത്തുവോരെ ഉള്ളിലിട്ട് കുരുക്കിടും
ചവിട്ടി മെതിച്ചു പോകുവാനിനി കൊതിച്ചിടേണ്ടൊരുത്തരും
എന്‍റെ മേലോന്നു തൊട്ടുനോക്കുകില്‍
വാടിടും ഞാനെങ്കിലും
പറിച്ചുനോക്കുകെ,ന്‍ മുള്ളുകളാല്‍ കുത്തി നിങ്ങടെ ചോര ഞാന്‍
തെറിപ്പിച്ചീടും ദൂരെദൂരെയാ-
യങ്ങകലെയാക്കൊടുംകാട്ടിലേക്ക്..